ഉദ്ദേശ്യലക്ഷ്യങ്ങൾ
ഹൈന്ദവ സമൂഹത്തിൽ വേലൻ ,പെരുമണ്ണൻ ,മണ്ണാൻ ,വണ്ണാൻ ,പാരാവൻ ,പതിയാൻ ,താണ്ടാൻ ,എന്നിങ്ങനെ വിവിധ ജാതി ഉപജാതികളായി വിഭജിക്കപ്പെട്ടവരും തൊഴിൽ ആചാരം ,പാരമ്പര്യം ,ദായക്രമം ,വേഴ്ച ,ബന്ധുത്വം ഇവകളിൽ ഐക്യരൂപമുള്ളതും ,ഒരേ ഗോത്ര വിഭാഗത്തിൽപ്പെട്ടവരും പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെട്ടവരുമായ സാമൂഹ്യ വിഭാഗത്തെ സ്വത്വ ബോധമുള്ളൊരു സമൂഹമായി മാറ്റിത്തീർക്കുക ,സമുദായ പരിഷ്കരണത്തിലൂടെ ഒരേകീകൃത സമൂഹമായി പരിവർത്തനപ്പെടുത്തുന്നതിനോടൊപ്പം സ്വത്ത് ,അധികാരം ,വിദ്യ എന്നിവ നേടിയെടുത്ത സകലവിധ ചൂഷണത്തിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും അവരെ മോചിപ്പിക്കുക ,സത്യം, നീതി,സ്നേഹം, കരുണ,ദയ ,എന്നിവായാൽ ജീവിതം മഹത്വപൂർണമാകുകയും ,ജനനം ,വിവാഹം,മരണം,എന്നി മനുഷ്യ ജീവിതത്തിലെ പാവനമായ മുഹൂർത്തങ്ങളിൽ അവർ പുലർത്തുന്ന ആചാരനുഷ്‌ഠാനങ്ങൾ,കാലോചിതമായി പരിഷ്കരിക്കുകയും ഏകീകരിക്കുകയും ചെയ്യുക.